Zygo-Ad

ഫോളോവേഴ്സിൽ ലോകറെക്കോർഡ്: രണ്ട് മില്യൺ തികച്ച് കേരള പോലീസ് ഇൻസ്റ്റഗ്രാം പേജ്


തിരുവനന്തപുരം: രണ്ട് മില്യൺ ഇൻസ്റ്റഗ്രാം ഫോളോവേഴ്സുമായി റെക്കോർഡിട്ട് കേരള പോലീസിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജ്. ലോകത്തിലെ സംസ്ഥാന പോലീസ് ഇൻസ്റ്റഗ്രാം പേജുകളിൽ ആദ്യമായി 2 മില്യൺ ഫോളോവേഴ്സ് തികയ്ക്കുന്ന പേജ് എന്ന നേട്ടമാണ് കേരള പോലീസ് കൈവരിച്ചിരിക്കുന്നത്.

നർമ്മത്തിലൂടെയും ചിന്തയിലൂടെയും സമയോചിതമായ ബോധവൽക്കരണങ്ങളിലൂടെയും സുരക്ഷാ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനാണ് കേരള പോലീസ് സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചുവരുന്നത്. ഈ യാത്രയിൽ പ്രോത്സാഹിപ്പിച്ചും നിർദ്ദേശങ്ങൾ നൽകിയും ഒപ്പം നിന്ന എല്ലാ പിന്തുണക്കാർക്കും പോലീസ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ നന്ദി അറിയിച്ചു.

പരിശ്രമങ്ങളെ അഭിനന്ദിക്കുകയും പിഴവുകൾ ചൂണ്ടിക്കാട്ടി കൂടുതൽ മെച്ചപ്പെടാൻ സഹായിക്കുകയും ചെയ്ത എല്ലാവരുടെയും വിജയമാണിതെന്നും സുരക്ഷിതമായ സമൂഹത്തിനായി ഒരുമിച്ച് മുന്നോട്ട് പോകുമെന്നും പോലീസ് വ്യക്തമാക്കി.



വളരെ പുതിയ വളരെ പഴയ