Zygo-Ad

ഹയർ സെക്കന്ററി പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ


 തിരുവനന്തപുരം: ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഒക്ടോബർ 12 മുതൽ 17 വരെയുള്ള തീയതികളിൽ നടത്തുമെന്ന് ഹയർ സെക്കന്ററി പരീക്ഷാ വിഭാഗം ജോയിന്റ് ഡയറക്ടർ അറിയിച്ചു. ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബറിൽ നടത്താൻ സർക്കാർ ഉത്തരവിറക്കിയതിനെ തുടർന്നാണ് തീയതി പ്രഖ്യാപിച്ചത്. വിശദമായ ടൈം ടേബിൾ ഉടൻ പുറപ്പെടുവിക്കും.

​നേരത്തെ പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷകൾ പ്ലസ് ടു പൊതുപരീക്ഷയോടൊപ്പം മാർച്ച് മാസത്തിലായിരുന്നു നടത്തിയിരുന്നത്. ഇത് വിദ്യാർത്ഥികൾക്ക് വലിയ മാനസിക സംഘർഷവും പഠനഭാരവും ഉണ്ടാക്കിയിരുന്നു. പരീക്ഷകൾ ഒക്ടോബറിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പിന് ലഭിച്ച നിരവധിയായ നിവേദനങ്ങൾ പരിഗണിച്ചാണ് ഈ മാറ്റം വരുത്താൻ നിർദ്ദേശം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസമാണ് സർക്കാർ ഔദ്യോഗിക ഉത്തരവിറക്കിയത്.

വളരെ പുതിയ വളരെ പഴയ