Zygo-Ad

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ ബസ് പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി തള്ളി.


കൊച്ചി: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്ര അനുവദിക്കുന്ന സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി പദ്ധതിക്കെതിരെ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വിഎം ശ്യാം കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്.

പദ്ധതി മൂലം ബസുകളിൽ അമിത തിരക്കുണ്ടാകുന്നുവെന്നും ഇത് അപകടങ്ങൾക്ക് കാരണമാകുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. എന്നാൽ, ഈ ആരോപണങ്ങളെ സാധൂകരിക്കാൻ ആവശ്യമായ തെളിവുകളോ രേഖകളോ ഹാജരാക്കാൻ ഹർജിക്കാരന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു.

സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന ജനക്ഷേമ പദ്ധതിയെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഊഹാപോഹങ്ങൾ മാത്രമാണ് ഹർജിയിലുള്ളതെന്ന് കോടതി വ്യക്തമാക്കി. ആരോപണങ്ങൾ തെളിയിക്കാൻ രേഖകളില്ലാത്തതിനാൽ ഹർജി നിലനിൽക്കില്ലെന്ന് കോടതി അറിയിച്ചു. അതേസമയം, ബസുകളിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.



വളരെ പുതിയ വളരെ പഴയ