Zygo-Ad

ബെവ്കോ ജീവനക്കാർക്ക് റെക്കോർഡ് ബോണസ്; പരമാവധി 1.05 ലക്ഷം രൂപ ലഭിക്കും


കേരളം:ബിവറേജസ് കോർപ്പറേഷൻ (ബെവ്കോ) ജീവനക്കാർക്ക് ഇത്തവണയും റെക്കോർഡ് ബോണസ്. ഓണം പ്രമാണിച്ച് സ്ഥിരം ജീവനക്കാർക്ക് പരമാവധി 1,05,000 രൂപയാണ് ബോണസായി ലഭിക്കുക. കഴിഞ്ഞ വർഷത്തേക്കാൾ 2500 രൂപയുടെ വർദ്ധനവാണ് ഇത്തവണ വരുത്തിയിരിക്കുന്നത്. എക്സൈസ് മന്ത്രി എം. ലിജുവിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

എപ്ലോയ്മെന്റ് ജീവനക്കാർക്കുള്ള ബോണസ് 250 രൂപ വർധിപ്പിച്ച് 6,250 രൂപയാക്കി. സ്വീപ്പർമാർക്ക് 6,750 രൂപയും ഹെഡ് ഓഫീസ്, വെയർഹൗസ് എന്നിവിടങ്ങളിലെ സെക്യൂരിറ്റി ജീവനക്കാർക്ക് 13,000 രൂപയും ബോണസായി നൽകും. കഴിഞ്ഞ വർഷം 1,02,500 രൂപയായിരുന്നു പരമാവധി ബോണസ് തുക.



വളരെ പുതിയ വളരെ പഴയ