Zygo-Ad

ഇനി വരുമാന പരിധിയില്ല: സർക്കാർ ആശുപത്രികളിലെ പേ വാർഡ് സൗകര്യം എല്ലാവർക്കും ലഭ്യമാക്കും

 


തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ പേ വാർഡ് സൗകര്യത്തിനുള്ള വരുമാന പരിധി ഒഴിവാക്കി ആരോഗ്യവകുപ്പ് ഉത്തരവിറക്കി. ഇനി മുതൽ  വരുമാനം നോക്കാതെ എല്ലാ രോഗികൾക്കും പേ വാർഡ് അനുവദിക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

നേരത്തെ 1600 രൂപയ്ക്ക് മുകളിൽ മാസവരുമാനമുള്ളവർക്ക് മാത്രമേ പേ വാർഡ് അനുവദിച്ചിരുന്നുള്ളൂ. പലപ്പോഴും ആശുപത്രികളിൽ ചികിത്സയ്‌ക്കെത്തുന്നവർ മാസവരുമാനം കുറച്ചു കാണിക്കുന്നത് മൂലം പിന്നീട് പേ വാർഡ് ലഭിക്കാൻ പ്രയാസം നേരിട്ടിരുന്നു. ഈ ചട്ടത്തിൽ മാറ്റം വരുത്തണമെന്ന് വിവിധ കോണുകളിൽ നിന്ന് ഉയർന്ന ആവശ്യങ്ങൾ പരിഗണിച്ചാണ് സർക്കാരിന്റെ പുതിയ நடவடிக்கை.

പുതിയ ഉത്തരവ് നിലവിൽ വന്നതോടെ ഇനി സർക്കാർ ആശുപത്രികളിൽ പേ വാർഡ് അനുവദിക്കുന്നത് രോഗികളുടെ വരുമാനപരിധിയുടെ അടിസ്ഥാനത്തിലായിരിക്കില്ല. വരുമാനം പരിഗണിക്കാതെ ആവശ്യമുള്ള എല്ലാ രോഗികൾക്കും പേ വാർഡ് ലഭ്യമാക്കാനാണ് വകുപ്പിന്റെ നിർദേശം.



വളരെ പുതിയ വളരെ പഴയ