Zygo-Ad

ദുരഭിമാനക്കൊല: ഗർഭിണിയായ 18-കാരിയെ ചമ്പൽ നദിയിൽ മുക്കിക്കൊന്ന് പിതാവ്; കസ്റ്റഡിയിലെടുത്ത് പോലീസ്.

ആഗ്ര :വിവാഹിതയല്ലാതെ ഗർഭിണിയായ പതിനെട്ടുകാരിയായ മകളെ അപമാനഭയം മൂലവും ദുരഭിമാനത്തിന്റെ പേരിലും ചമ്പൽ നദിയിൽ മുക്കിക്കൊലപ്പെടുത്തി പിതാവ്. ഡൽഹിയിൽ താമസിച്ചിരുന്ന പെൺകുട്ടിയെ ചികിത്സയ്ക്കെന്ന പേരിൽ ഉത്തർപ്രദേശിലെ ആഗ്രയിലുള്ള സ്വന്തം ഗ്രാമത്തിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് പിതാവും മരുമകനും ചേർന്ന് കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതികളായ പിതാവ് ലഖ്പത് സിംഗ് ബാഗേൽ (52), ഇയാളുടെ മരുമകൻ എന്നിവരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.

നാല് മാസം ഗർഭിണിയായിരുന്ന പെൺകുട്ടിയോട് ആദ്യം ചമ്പൽ നദിയിൽ ചാടി ആത്മഹത്യ ചെയ്യാൻ ഇവർ ആവശ്യപ്പെട്ടിരുന്നു. അത് നിരസിച്ചതോടെ നദിയിലേക്ക് ബലമായി തള്ളിയിട്ട് മുക്കിക്കൊല്ലുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. തുടർന്ന് മകൾ വിഷം കഴിച്ച് മരിച്ചുവെന്നും മൃതദേഹം സംസ്കരിച്ചുവെന്നും നാട്ടുകാരെ വിശ്വസിപ്പിക്കാൻ ഇവർ വ്യാജ കഥ തമസ്കരിക്കുകയും ചെയ്തെങ്കിലും പോലീസിന്റെ ചോദ്യം ചെയ്യലിൽ സത്യം പുറത്തുവരികയായിരുന്നു. ഡൽഹി-ആഗ്ര പോലീസ് സംയുക്തമായി നടത്തിയ തെരച്ചിലിൽ നദിയിൽ നിന്ന് മൃതദേഹം കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

വളരെ പുതിയ വളരെ പഴയ