Zygo-Ad

പിതൃപുണ്യത്തിന്റെ നിറവിൽ ഇന്ന് കർക്കിടക വാവ്.


കേരളം: പിതൃതർപ്പണത്തിനായി സംസ്ഥാനത്തെ ബലിതർപ്പണ കേന്ദ്രങ്ങളിൽ ഇന്ന് ജനസാഗരം. കർക്കിടക വാവ് ദിനമായ ഇന്ന് പുലർച്ചെ മുതൽ തന്നെ നദിക്കരകളിലും കടൽത്തീരങ്ങളിലും ക്ഷേത്രങ്ങളിലും ആയിരക്കണക്കിന് ഭക്തരാണ് പിതൃക്കളുടെ ആത്മശാന്തിക്കായി ബലിതർപ്പണം നടത്താൻ എത്തിച്ചേരുന്നത്.

ആലുവ മണപ്പുറം, തിരുനെല്ലി ക്ഷേത്രം, വർക്കല പാപനാശം, തിരുവല്ലം പരശുരാമ ക്ഷേത്രം, തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, കോഴിക്കോട് വരക്കൽ ബീച്ച് തുടങ്ങി പ്രമുഖ ബലിതർപ്പണ കേന്ദ്രങ്ങളിലെല്ലാം വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഹരിത പ്രോട്ടോക്കോൾ പാലിച്ചാണ് ചടങ്ങുകൾ പുരോഗമിക്കുന്നത്.

ഭക്തജനങ്ങളുടെ തിരക്ക് പരിഗണിച്ച് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത സൗകര്യങ്ങളുമാണ് പോലീസും ദേവസ്വം ബോർഡുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് ഒരുക്കിയിരിക്കുന്നത്.



വളരെ പുതിയ വളരെ പഴയ