Zygo-Ad

ടിപ്പറുകൾക്ക് ഓട്ടോമാറ്റിക് ലോഡ് കവർ നിർബന്ധം: ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ.


ന്യൂഡൽഹി: രാജ്യത്തെ എല്ലാ ടിപ്പറുകളിലും ചരക്കുകൾ പൂർണ്ണമായി മൂടാൻ സാധിക്കുന്ന യന്ത്രവൽകൃത (ഓട്ടോമാറ്റിക്) ലോഡ് കവറിങ് സംവിധാനം കേന്ദ്ര ഗതാഗത മന്ത്രാലയം നിർബന്ധമാക്കി. വരുന്ന ഏപ്രിൽ ഒന്ന് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.

റോഡിലൂടെ സഞ്ചരിക്കുമ്പോൾ ടിപ്പറുകളിലെ ലോഡ് കാര്യേജ് പൂർണ്ണമായി അടച്ചിരിക്കണം. ഓട്ടത്തിനിടയിൽ വാഹനം ഉലയുമ്പോൾ മണ്ണും കല്ലും അടക്കമുള്ള വസ്തുക്കൾ റോഡിലേക്ക് തെറിച്ചുവീണ് അപകടങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാനും, അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയരുന്നത് തടയാനുമാണ് ഈ തീരുമാനം.



വളരെ പുതിയ വളരെ പഴയ