Zygo-Ad

ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ പ്രവാസി മലയാളി ഹൈദരാബാദിൽ അന്തരിച്ചു.


ഹൈദരാബാദ്: ദുബായിൽ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ പ്രവാസി മലയാളി ഹൈദരാബാദ് വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. ചെങ്ങന്നൂർ സ്വദേശി സനീഷ് ബാബു (48) ആണ് മരിച്ചത്.ദുബായിൽ നിന്ന് ഹൈദരാബാദ് വഴി കൊച്ചിയിലേക്കുള്ള കണക്റ്റിങ് വിമാനത്തിലായിരുന്നു യാത്ര. ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങി ഇമിഗ്രേഷൻ നടപടികൾക്കായി കാത്തുനിൽക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ തന്നെ അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും ആശുപത്രിയിലെത്തിക്കും മുൻപേ മരണം സംഭവിച്ചു. ഹൃദയാഘാതമാണ് മരണകാരണം. വിമാനക്കമ്പനിയും എയർപോർട്ട് പോലീസും ചേർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വിമാനമാർഗ്ഗം കൊച്ചിയിലെത്തിച്ച് ബന്ധുക്കൾക്ക് വിട്ടുനൽകാനുള്ള ക്രമീകരണങ്ങൾ ചെയ്തു.


വളരെ പുതിയ വളരെ പഴയ