Zygo-Ad

സെർവർ തകരാർ: രാജ്യത്തുടനീളം പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളുടെ പ്രവർത്തനം തടസ്സപ്പെട്ടു.


കേരളം: സെർവർ തകരാറിനെ തുടർന്ന് കേരളമടക്കം രാജ്യത്തുടനീളമുള്ള പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളുടെ (PSK) പ്രവർത്തനം പൂർണ്ണമായി സ്തംഭിച്ചു. സോഫ്റ്റ്‌വെയറിലേക്ക് ലോഗിൻ ചെയ്യാൻ സാധിക്കാത്തതിനെ തുടർന്ന് മുൻകൂട്ടി സ്ലോട്ട് ബുക്ക് ചെയ്‌ത്‌ എത്തിയ നൂറുകണക്കിന് അപേക്ഷകരാണ് മണിക്കൂറുകളോളം ദുരിതത്തിലായത്.

ചില കേന്ദ്രങ്ങളിൽ വളരെ കുറച്ചുപേർക്ക് മാത്രമാണ് സേവനം നൽകാനായത്. സ്വന്തം ജില്ലകളിൽ സ്ലോട്ട് കിട്ടാത്തതിനാൽ മറ്റു ജില്ലകളിൽ എമർജൻസി സ്ലോട്ട് എടുത്ത് എത്തിയവരെയാണ് ഈ തകരാർ ഏറ്റവും കൂടുതൽ ബാധിച്ചത്.

കേരളത്തിലെ പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങൾ, പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങൾ എന്നിവ വഴി പ്രതിദിനം 6,000 മുതൽ 8,000 വരെ ആളുകൾ സേവനം തേടുന്നുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അപേക്ഷകരെത്തുന്ന മലപ്പുറം പാസ്‌പോർട്ട് സേവാ കേന്ദ്രത്തിലാണ് ജനങ്ങൾ കൂടുതൽ ദുരിതത്തിലായത്.



വളരെ പുതിയ വളരെ പഴയ