കണ്ണൂർ: സംസ്ഥാന വനംവകുപ്പിന്റെ സാമൂഹ്യ വനവൽക്കരണ വിഭാഗം 2026-27 സാമ്പത്തിക വർഷത്തിൽ കണ്ണൂർ ജില്ലയിലെ കാവുകൾക്ക് ധനസഹായം നൽകുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു.
നിർദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷകൾ കാവിന്റെ ഉടമസ്ഥരിൽ നിന്നും സെപ്റ്റംബർ 10-നകം താഴെ പറയുന്ന വിലാസത്തിൽ ലഭിക്കണം:
* അപേക്ഷ അയക്കേണ്ട വിലാസം: അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ, സാമൂഹ്യ വനവൽക്കരണ വിഭാഗം, കണ്ണോത്തും ചാൽ, താണ (പി.ഒ), കണ്ണൂർ.
ധനസഹായത്തിനുള്ള അപേക്ഷാ ഫോറം വനംവകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ forest.kerala.gov.in എന്ന ലിങ്ക് വഴി ലഭ്യമാണ്.
