Zygo-Ad

ഗുരുവായൂർ ക്ഷേത്രത്തിൽ ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച (ഓഗസ്റ്റ് 23) 429 വിവാഹങ്ങൾ നടക്കും


ഗുരുവായൂർ: ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ചയായ ഓഗസ്റ്റ് 23-ന് ഗുരുവായൂർ ക്ഷേത്രത്തിൽ 429 വിവാഹങ്ങൾ നടക്കും. വരും ദിവസങ്ങളിലും ക്ഷേത്രത്തിൽ വലിയ തിരക്കാണ് അനുഭവപ്പെടാൻ സാധ്യതയുള്ളത്.

ഓഗസ്റ്റ് 30-ന് 342 വിവാഹങ്ങളും സെപ്റ്റംബർ 13-ന് 328 വിവാഹങ്ങളുമാണ് ഇതുവരെ ബുക്ക് ചെയ്തിരിക്കുന്നത്. കൂടുതൽ വിവാഹങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ഭക്തജനങ്ങൾക്ക് തടസ്സമില്ലാതെ ദർശനം നടത്തുന്നതിനും വിവാഹച്ചടങ്ങുകൾ തടസ്സമില്ലാതെ പൂർത്തിയാക്കുന്നതിനും ക്ഷേത്രത്തിൽ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കും.


വളരെ പുതിയ വളരെ പഴയ