തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ്. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 3,160 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ഇതോടെ ഗ്രാമിന് 395 രൂപ വർധിച്ച് ഒരു ഗ്രാം സ്വർണത്തിന് 14,600 രൂപയും പവന് 1,16,800 രൂപയുമായി ഉയർന്നതായി കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.
അന്താരാഷ്ട്ര വിപണിയിലുണ്ടായ മാറ്റങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. ഓണക്കാലം അടുത്തിരിക്കെയുള്ള ഈ വിലവർധനവ് സാധാരണക്കാരായ ഉപഭോക്താക്കൾക്ക് തിരിച്ചടിയായിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിലും വർധന രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിക്ക് 255 രൂപയും 10 ഗ്രാമിന് 2,550 രൂപയുമാണ് ഇന്നത്തെ വിപണി വില.
