നാളികേര വികസന ബോർഡ് നടപ്പാക്കുന്ന തെങ്ങിന്റെ പുതുക്കൃഷി പദ്ധതിയിൽ ധനസഹായം വർധിപ്പിച്ചു. പുതിയ നിരക്കനുസരിച്ച് തെങ്ങിൻ തൈക്ക് 350 രൂപ വരെ ധനസഹായം ലഭിക്കും. 2.5 ഏക്കറിൽ പുതുക്കൃഷി നടത്താൻ 56,000 രൂപ വരെയാണ് ലഭിക്കുക. തൈകൾ നട്ടശേഷം കൃഷി ഭവൻ മുഖേന ഇതിനായി അപേക്ഷിക്കാവുന്നതാണ്.
കൂടാതെ നാളികേര നഴ്സറി പദ്ധതി വഴി 25 സെന്റിൽ 6250 തൈകൾ ഉൽപാദിപ്പിക്കുന്ന ചെറിയ നഴ്സറികൾക്ക് പരമാവധി 2,81,250 രൂപ വരെ നൽകും. ഒരു ഏക്കറിൽ 25,000 തൈകൾ ഉൽപാദിപ്പിക്കുന്നതിനും ധനസഹായം ലഭ്യമാണ്. ഇത്തരത്തിൽ ഒരു തൈക്ക് 45 രൂപ വീതമാണ് ലഭിക്കുക. കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോമും നാളികേര വികസന ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
