Zygo-Ad

പ്ലസ് ടു നിർബന്ധമല്ല; ഡിപ്ലോമ, ഐടിഐ യോഗ്യതയുള്ളവർക്ക് ബിരുദ കോഴ്‌സുകൾക്ക് പ്രവേശനം നേടാം

 സംസ്ഥാ


നത്ത് ബിരുദ പ്രവേശനത്തിന് പ്ലസ് ടു നിർബന്ധമല്ലെന്ന് വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ദേശീയ ക്രെഡിറ്റ് ഫ്രെയിംവർക്ക് അടിസ്ഥാനമാക്കിയുള്ള പുതിയ സംവിധാനപ്രകാരം ഡിപ്ലോമ, ഐടിഐ യോഗ്യതയുള്ളവർക്ക് ഇനി ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനം നേടാം.

ഐടിഐ പൂർത്തിയാക്കിയവർക്ക് ബിരുദ കോഴ്‌സുകളുടെ ഒന്നാം വർഷത്തിലേക്ക് നേരിട്ടും, മൂന്ന് വർഷത്തെ പോളിടെക്‌നിക് ഡിപ്ലോമ ഉള്ളവർക്ക് രണ്ടാം വർഷത്തിലേക്ക് ലാറ്ററൽ എൻട്രി വഴിയും പ്രവേശനം ലഭിക്കും. 2027-28 അധ്യയന വർഷം മുതൽ സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും ഈ സംവിധാനം പ്രാബല്യത്തിൽ വരും.

സാങ്കേതിക വിദ്യാഭ്യാസം നേടിയവർക്ക് ഉന്നത വിദ്യാഭ്യാസത്തിന് കൂടുതൽ അവസരങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ശുപാർശപ്രകാരമാണ് സർക്കാർ നടപടി. ഉത്തരവ് നടപ്പാക്കാൻ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി.

 

വളരെ പുതിയ വളരെ പഴയ