Zygo-Ad

ബോർഡിങ് പാസിലെ ഇമിഗ്രേഷൻ സ്റ്റാമ്പിങ് ഒഴിവാക്കുന്നു; യാത്രക്കാർക്ക് ഇനി ഡിജിറ്റൽ ഇമിഗ്രേഷൻ


ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന യാത്രക്കാർക്ക് ഇനിമുതൽ ബോർഡിങ് പാസിൽ ഇമിഗ്രേഷൻ സ്റ്റാമ്പ് പതിപ്പിക്കേണ്ടതില്ല. സെപ്റ്റംബർ 1 മുതൽ സംവിധാനം പൂർണ്ണമായും ഡിജിറ്റലാകുന്നതോടെ പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് വിമാനത്താവളങ്ങളിലെ നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാകും.

യാത്രാനടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനും വിമാനത്താവളങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിനുമായാണ് പുതിയ മാറ്റം നടപ്പിലാക്കുന്നത്. ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നതോടെ പേപ്പർ ബോർഡിങ് പാസുകളിലെ ഭൗതിക മുദ്രണം (Physical Stamping) ഒഴിവാകും. ഇത് പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് യാത്രക്കാർക്ക് വലിയ ആശ്വാസമാകും.



വളരെ പുതിയ വളരെ പഴയ