Zygo-Ad

പ്ലാസ്റ്റിക് എൽപിജി സിലിണ്ടറുകൾ വിപണിയിലേക്ക്; പുതിയ കണക്ഷന് 3,300 രൂപ.

തിരുവനന്തപുരം: പരമ്പരാഗത ഇരുമ്പ് സിലിണ്ടറുകൾക്ക് പകരം സുരക്ഷിതവും ഭാരം കുറഞ്ഞതുമായ 'പ്ലാസ്റ്റിക്' (കോമ്പോസിറ്റ്) എൽപിജി സിലിണ്ടറുകൾ വിപണിയിലേക്ക്. പാചകവാതക വിതരണ രംഗത്ത് വൻ മാറ്റത്തിന് വഴിവെക്കുന്നതാണ് പുതിയ കോമ്പോസിറ്റ് സിലിണ്ടറുകൾ.

പുതിയതായി കോമ്പോസിറ്റ് സിലിണ്ടർ കണക്ഷൻ എടുക്കുന്നവർക്ക് 3,300 രൂപയാണ് ഡെപ്പോസിറ്റ് തുകയായി നിശ്ചയിച്ചിരിക്കുന്നത്. നിലവിലുള്ള ഇരുമ്പ് സിലിണ്ടറുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് അധിക തുക നൽകി പുതിയ സിലിണ്ടറുകളിലേക്ക് മാറാനുള്ള സൗകര്യവും ലഭ്യമാണ്.

സുതാര്യമായ പ്ലാസ്റ്റിക് ഫൈബർ ഘടനയായതിനാൽ സിലിണ്ടറിനുള്ളിൽ എത്രത്തോളം ഗ്യാസ് അവശേഷിക്കുന്നുണ്ടെന്ന് പുറത്തുനിന്ന് വ്യക്തമായി കാണാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. കൂടാതെ, ഭാരം വളരെ കുറവായതിനാലും തുരുമ്പ് എടുക്കില്ലെന്നതിനാലും കൈകാര്യം ചെയ്യാനും എളുപ്പമാണ്. തീപിടുത്തമുണ്ടായാൽ പോലും സിലിണ്ടർ പൊട്ടിത്തെറിക്കില്ലെന്ന പ്രത്യേകതയുമുണ്ട്.



വളരെ പുതിയ വളരെ പഴയ