ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ (Commercial LPG Cylinder) വില കുത്തനെ കുറച്ചു. കൊൽക്കത്തയിലും ഡൽഹിയിലും സിലിണ്ടറ ഒന്നിന് 200 രൂപയിലധികമാണ് കുറഞ്ഞിരിക്കുന്നത്.
പുതുക്കിയ നിരക്കുകൾ ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. ഉത്സവ സീസൺ ആരംഭിക്കാനിരിക്കെ വിലയിലുണ്ടായ ഈ കുറവ് ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മറ്റ് ചെറുകിട വ്യവസായ സ്ഥാപനങ്ങൾ എന്നിവയ്ക്ക് വലിയ ആശ്വാസമാകും.
അന്താരാഷ്ട്ര വിപണിയിലെ എണ്ണവില വ്യതിയാനങ്ങൾക്ക് അനുസൃതമായാണ് പെട്രോളിയം കമ്പനികൾ വില പുതുക്കി നിശ്ചയിച്ചത്. ഗാർഹിക ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ലെന്നാണ് റിപ്പോർട്ട്.
