പയ്യാവൂർ: കണ്ണൂർ മലയോര മേഖലയിൽ പെയ്യുന്ന കനത്ത മഴയിൽ പയ്യാവൂർ ചന്ദനക്കാംപാറ - ആനയടി - ഏറ്റുപാറ റോഡിലെ പാലം തകർന്നു വീണു. വെള്ളത്തിന്റെ ശക്തമായ ഒഴുക്കിലാണ് പാലത്തിന് കേടുപാടുകൾ സംഭവിക്കുകയും തകരുകയും ചെയ്തത്.
പാലം തകർന്നതോടെ ഈ റൂട്ടിലെ വാഹനഗതാഗതം പൂർണമായും തടസ്സപ്പെട്ടു. പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങളുടെ യാത്രാമാർഗ്ഗമാണ് ഇതോടെ അടഞ്ഞത്. പ്രദേശവാസികൾക്ക് പുറംലോകവുമായി ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.
വലിയ അപകട ഭീഷണി നിലനിൽക്കുന്നതിനാൽ ഈ വഴിയുള്ള യാത്ര പൂർണമായി ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. റോഡിലെ തടസ്സം നീക്കാനും പകരം സംവിധാനങ്ങൾ ഏർപ്പെടുത്താനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
