Zygo-Ad

കെ ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കിയ സർക്കാർ ഉത്തരവിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

 


തിരുവനന്തപുരം: ഇടത് ഭരണകാലത്തെ പ്രധാന പദ്ധതികളിലൊന്നായ കെ ഡിസ്ക് (കേരളാ ഡെവലപ്മെന്‍റ് ആന്‍റ് ഇന്നവേഷൻ സ്ട്രാറ്റജിക് കൌൺസിൽ) സംവിധാനം പൊളിച്ചെഴുതുന്നതിന്റെ ഭാഗമായി കുടുംബശ്രീയെ പ്രവർത്തനങ്ങളിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കി സർക്കാർ ഉത്തരവിറക്കി. സർക്കാരിന്റെ ഈ നടപടി ക്രൂരമാണെന്നും കുടുംബശ്രീ പ്രവർത്തകർക്കിടയിൽ വലിയ അസ്വസ്ഥത ഉണ്ടാക്കുമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രതികരിച്ചു.

​യുവാക്കൾക്കും തൊഴിലന്വേഷകർക്കും ഇടയിൽ ഫലപ്രദമായ ഇടപെടൽ ലക്ഷ്യമിട്ടാണ് ഇടത് സർക്കാർ കെ ഡിസ്ക് ആവിഷ്കരിച്ചത്. ഫീൽഡ് സർവേ, നൈപുണ്യ വികസനം, തൊഴിൽ പരിശീലനം, തൊഴിലന്വേഷണം എന്നിവയുടെയൊക്കെ ചുമതല കുടുംബശ്രീക്കായിരുന്നു. പഞ്ചായത്ത് തലത്തിൽ പ്രവർത്തിച്ചിരുന്ന കമ്മ്യൂണിറ്റി അംബാസഡർമാരും ജില്ലാ പ്രോഗ്രാം ഓഫീസർമാരും ഓഗസ്റ്റ് 31നകം സേവനം അവസാനിപ്പിക്കണമെന്നാണ് പുതിയ സർക്കാർ ഉത്തരവിൽ നിർദ്ദേശിച്ചിട്ടുള്ളത്. ഇതോടെ വീടുതോറ കയറിയിറങ്ങി നടത്തിവന്ന സർവേയും പരിശീലന പരിപാടികളും പൂർണ്ണമായും നിലയ്ക്കുന്ന സാഹചര്യമാണ്.

​നിലവിൽ കെ ഡിസ്കിന്റെ പൂർണ്ണ ചുമതല വി. ഡി. സതീശനാണ്. പ്രതിമാസം 4000 രൂപ മാത്രം ഓണറേറിയം കൈപ്പറ്റി പ്രവർത്തിച്ചിരുന്ന നിരവധി കുടുംബശ്രീ പ്രവർത്തകർക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യമാണ് ഇതിലൂടെ ഉണ്ടാകുന്നത്. എന്നാൽ പദ്ധതി കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയെന്നാണ് സർക്കാരിന്റെ വിശദീകരണം.


വളരെ പുതിയ വളരെ പഴയ