ചേലേമ്പ്ര: പ്രശസ്ത യൂട്യൂബർ മുഹമ്മദ് ദിൽഷാദിനെ കാണാതായി. ചേലേമ്പ്ര പുല്ലിപ്പറമ്പ് എരൂലിൽ വീട്ടിലെ ദിൽഷാദ് (31) ആണ് കാണാതായത്. കുടുംബം നൽകിയ പരാതിയിൽ തേഞ്ഞിപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നാല് ദിവസം മുൻപ് അസമിൽ നിന്നാണ് ദിൽഷാദ് അവസാനമായി കുടുംബവുമായി ഫോണിൽ സംസാരിച്ചത്. അതിന് ശേഷം ഇയാളുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് കുടുംബം പറയുന്നു.
വിവിധ രാജ്യങ്ങളിലെയും സംസ്ഥാനങ്ങളിലെയും യാത്രാ വിശേഷങ്ങൾ വീഡിയോകളിലൂടെ പങ്കുവെച്ചാണ് ദിൽഷാദ് സോഷ്യൽ മീഡിയയിൽ പ്രശസ്‌തനായത്. യാത്രാ ബ്ലോഗുകൾക്ക് നിരവധി ഫോളോവേഴ്സ് ഉണ്ട്.
ദിൽഷാദ് നിലവിൽ യാത്രയിലായിരുന്നുവെന്നാണ് കുടുംബത്തിന്റെ വിവരം. അവസാനമായി അസമിൽ നിന്ന് വിളിച്ച ശേഷം ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലാണ്.
ദിൽഷാദിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ തേഞ്ഞിപ്പാലം പൊലീസിലോ വിവരം അറിയിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു.
യുട്യൂബില്‍ വിഡിയോ അപ്ലോഡ് ചെയ്യുന്നതിന്റെ ഭാഗമായാണ് ഇദ്ദേഹം വീട്ടില്‍ നിന്നിറങ്ങിയത്. അവസാനം സംസാരിക്കുമ്പോള്‍ ദില്‍ഷാദ് താന്‍ അസമിലാണെന്ന് പറഞ്ഞതായി വീട്ടുകാര്‍ അറിയിക്കുന്നു.
ഐ ക്വിറ്റ് എന്നൊരു പോസ്റ്റാണ് ഇദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാമില്‍ അവസാനമായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് വീട്ടുകാരെ ആശങ്കയിലാക്കിയതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്.
