Zygo-Ad

തമിഴ്‌നാട്ടിൽ കോഴിയിറച്ചി വിൽപന അനിശ്ചിതകാലത്തേക്ക് നിർത്തിവയ്ക്കുന്നു; കേരളത്തിൽ വില വർധിക്കാൻ സാധ്യത.

 


കേരളം: തമിഴ്‌നാട്ടിൽ കോഴിയിറച്ചി വിൽപന അനിശ്ചിതകാലത്തേക്ക് നിർത്തിവയ്ക്കാൻ വ്യാപാരികളുടെ തീരുമാനം. പ്രൊഡക്ഷൻ ചെലവുകൾക്ക് അനുസൃതമായി വില ലഭിക്കുന്നില്ലെന്നും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും കോഴിയിറച്ചി വ്യാപാരികളുടെയും ഫാം ഉടമകളുടെയും സംയുക്ത സമിതിയാണ് സമരത്തിലേക്ക് കടക്കുന്നത്.

തമിഴ്‌നാട്ടിലെ സമരം അയൽ സംസ്ഥാനമായ കേരളത്തെയും രൂക്ഷമായി ബാധിക്കാൻ സാധ്യതയുണ്ട്. കേരളത്തിലേക്ക് ആവശ്യമുള്ള കോഴിയുടെ ഭൂരിഭാഗവും തമിഴ്‌നാട്ടിലെ നാമക്കൽ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ നിന്നാണ് എത്തുന്നത്. വിതരണം തടസ്സപ്പെടുന്നതോടെ കേരളത്തിലെ വിപണിയിൽ കോഴിയറച്ചിക്ക് വലിയ രീതിയിൽ വിലക്കയറ്റമുണ്ടാകാൻ സാധ്യതയുണ്ട്.



വളരെ പുതിയ വളരെ പഴയ