Zygo-Ad

ലോണ്‍ ആപ്പ് തട്ടിപ്പ്: തിരുവനന്തപുരത്ത് പിടിയിലായത് 18 അംഗ വൻ സംഘം, നടത്തിപ്പ് ഉത്തേരേന്ത്യക്കാര്‍


തിരുവനന്തപുരം: തലസ്ഥാനത്തും ലോണ്‍ ആപ്പ് തട്ടിപ്പ് കമ്പനി. സ്ഥാപനം നടത്തിയിരുന്ന 18 ഉത്തരേന്ത്യക്കാർ പൊലീസ് പിടിയിലായി.

50 കമ്പ്യൂട്ടറുകളും പിടിച്ചെടുത്തു. കൂടുതലും വിദേശികളാണ് തട്ടിപ്പിന് ഇരയായവർ. ഇടപാടുകാർ കൂടുതലും അമേരിക്കക്കാരാണ്. 

വിമാനത്താവളത്തില്‍ നിന്നാണ് ഒരാളെ പിടികൂടിയത്. ഓപ്പറേഷൻ തൂഫാനില്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് സംഘം പൊലീസ് വലയിലായത്. ഇതര സംസ്ഥാന തൊഴിലാളികള്‍ ലഹരി കച്ചവടം നടത്തുന്ന എന്നായിരുന്നു രഹസ്യ വിവരം.

 ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചപ്പോള്‍ ആണ് തട്ടിപ്പ് കമ്പനി കണ്ടെത്തിയത്. രാജ്യാന്തര ഓണ്‍ലൈൻ വായ്പ തട്ടിപ്പ് കമ്പനിക്ക് താവളം കേരളമാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

വളരെ പുതിയ വളരെ പഴയ