തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും. പെൻഷൻ വിതരണത്തിനായി സർക്കാർ 1095 കോടി രൂപ അനുവദിച്ചു.
പെൻഷൻ തുക ഓഗസ്റ്റ് മൂന്നിന് മുൻപായി പൂർണ്ണമായും വിതരണം ചെയ്തു തീർക്കാനാണ് ലക്ഷ്യമിടുന്നത്. ക്ഷേമ പെൻഷനുകൾക്ക് പുറമെ വിവിധ ക്ഷേമനിധി ബോർഡുകളിലെ പെൻഷൻ വിതരണവും ഇന്ന് മുതൽ നടക്കും.
കർഷക തൊഴിലാളി പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ, ഭിന്നശേഷി പെൻഷൻ, വിധവാ പെൻഷൻ എന്നിവയാണ് ഇന്ന് മുതൽ ഗുണഭോക്താക്കൾക്ക് ലഭിച്ചു തുടങ്ങുക.
