Zygo-Ad

ചോദ്യപേപ്പർ മാറി നൽകിയ സംഭവം; മാറ്റി വെച്ച പിഎസ്‌സി ലാസ്റ്റ് ഗ്രേഡ് പരീക്ഷ ഓഗസ്റ്റ് 22 ന് നടക്കും



തിരുവനന്തപുരം: ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് മാറ്റി വെച്ച പിഎസ്‌സി ലാസ്റ്റ് ഗ്രേഡ് പരീക്ഷ ഓഗസ്റ്റ് 22 ന് നടത്താൻ തീരുമാനം. അന്ന് രാവിലെ 10.30 മുതൽ ഉച്ചക്ക് 12.05 വരെയായിരിക്കും പരീക്ഷ നടക്കുക.

ചോദ്യപേപ്പർ മാറി നൽകിയ ആലപ്പുഴ ലജ്നത്തുൾ സ്കൂൾ കേന്ദ്രത്തിൽ പരീക്ഷ എഴുതിയവർക്ക് അന്ന് വീണ്ടും പരീക്ഷ നടത്തും. ഉച്ചക്ക് ശേഷമുള്ള പരീക്ഷയുടെ ചോദ്യപേപ്പർ രാവിലെ വിതരണം ചെയ്തതിനെ തുടർന്നാണ് ഉച്ചയ്ക്ക് ശേഷം നടക്കേണ്ടിയിരുന്ന പരീക്ഷ റദ്ദാക്കിയത്. സംഭവത്തിൽ ചോദ്യചോർച്ച ഉണ്ടായിട്ടുണ്ടോ എന്ന് പിഎസ്‌സിയുടെ ആഭ്യന്തര വിജിലൻസ് എസ്പി അന്വേഷിച്ചുവരികയാണ്.



വളരെ പുതിയ വളരെ പഴയ