വയനാട് കള്ളാടിയിലുണ്ടായ മണ്ണിച്ചിടിച്ചിൽ അപകടത്തിൽ ഇരട്ട അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകും. അപകടം നടന്ന സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
ദുരന്തബാധിത പ്രദേശത്ത് മണ്ണ് നീക്കം ചെയ്യുന്നതിൽ ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഈ പ്രദേശത്തിന് തൊട്ടുമുകളിലായി മറ്റൊരു മണ്ണിച്ചിടച്ചിൽ കൂടിയുണ്ടായതായി വിവരങ്ങളുണ്ട്. ഇതുംകൂടി പരിശോധിച്ചാവും കൂടുതൽ കാര്യങ്ങളിൽ തീരുമാനമെടുക്കുക.
കേന്ദ്രസർക്കാർ ഈ തുരങ്ക നിർമാണത്തിനായി പാരിസ്ഥിതിക അനുമതി നൽകിയപ്പോൾ മുന്നോട്ടുവെച്ച കർശനമായ നിർദേശങ്ങൾ നിർമാണ കരാർ ഏറ്റെടുത്തവർ കൃത്യമായി പാലിച്ചിട്ടുണ്ടോ എന്ന കാര്യവും ഈ അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും.
