Zygo-Ad

രാഷ്ട്രീയം അഴിമതി നിറഞ്ഞതായി; 2028-ൽ മത്സരിക്കാനില്ലെന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധരാമയ്യ.


ബംഗളൂരു: വരാനിരിക്കുന്ന 2028-ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. 

രാഷ്ട്രീയ രംഗം അഴിമതി നിറഞ്ഞതായി മാറിയെന്നും അതിനാൽ ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രായം, ആരോഗ്യപ്രശ്നങ്ങൾ എന്നിവയ്ക്ക് പുറമെ രാഷ്ട്രീയത്തിലുണ്ടായ മൂല്യച്യുതിയും അഴിമതിയുമാണ് തന്റെ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണങ്ങളെന്ന് സിദ്ധരാമയ്യ പറഞ്ഞു. 

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജനങ്ങൾക്ക് പണം നൽകേണ്ട സാഹചര്യമാണ് ഇന്നുള്ളതെന്നും സത്യസന്ധമായ രാഷ്ട്രീയത്തിന് സ്ഥാനമില്ലാതായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുകയാണെങ്കിലും പൊതുപ്രവർത്തനത്തിലും രാഷ്ട്രീയത്തിലും സജീവമായി തുടരുമെന്നും ജനങ്ങളുടെ ശബ്ദമായി നിലകൊള്ളുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

 വരുണ മണ്ഡലത്തിലെ ജനങ്ങൾ വീണ്ടും മത്സരിക്കാൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇനി മത്സര രംഗത്തേക്ക് ഇല്ലെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.

വളരെ പുതിയ വളരെ പഴയ