Zygo-Ad

ഇൻസ്റ്റഗ്രാമിൽ 100 മില്യൺ ഫോളോവേഴ്‌സ്: പുതിയ ലോക റെക്കോർഡുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി


ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള ലോക നേതാവെന്ന അപൂർവ നേട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. ഇൻസ്റ്റഗ്രാമിൽ അദ്ദേഹത്തിന്റെ ഫോളോവേഴ്‌സിന്റെ എണ്ണം 100 മില്യൺ (10 കോടി) പിന്നിട്ടു. നിലവിൽ 105 മില്യണിലധികം ആളുകളാണ് അദ്ദേഹത്തെ പിന്തുടരുന്നത്.

ഇതോടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാമിൽ 100 മില്യൺ ഫോളോവേഴ്‌സ് തികയ്ക്കുന്ന ലോകത്തിലെ ആദ്യത്തെ രാഷ്ട്രീയ നേതാവായി നരേന്ദ്ര മോദി മാറി. മറ്റ് ആഗോള നേതാക്കളെ ബഹുദൂരം പിന്നിലാക്കിയാണ് അദ്ദേഹത്തിന്റെ ഈ കുതിപ്പ്.

ജനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്താനും സർക്കാരിന്റെ പ്രവർത്തനങ്ങളും യാത്രകളും പങ്കുവെക്കാനും മോദി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ സജീവമായി ഉപയോഗിക്കാറുണ്ട്. എക്‌സ് (ട്വിറ്റർ), യൂട്യൂബ് തുടങ്ങിയ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള ലോക നേതാക്കളിൽ മുൻപന്തിയിൽ തന്നെയുണ്ട് നരേന്ദ്ര മോദി.



വളരെ പുതിയ വളരെ പഴയ