Zygo-Ad

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം; തിങ്കളാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലര്‍ട്ട്


ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. 

വടക്കു പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേർന്നുള്ള പശ്ചിമ ബംഗാള്‍ - വടക്കൻ ഒഡീഷ തീരങ്ങള്‍ക്കും മുകളിലായാണ് ന്യൂനമർദം രൂപപ്പെട്ടത്.

ഇത് അടുത്ത 2 -3 ദിവസത്തിനുള്ളില്‍ കൂടുതല്‍ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഇതുകൂടാതെ തെക്കു പടിഞ്ഞാറൻ രാജസ്ഥാനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി മറ്റൊരു 29 വരെയുള്ള ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വകുപ്പിൻ്റെ മുന്നറിയിപ്പ്. കൂടാതെ 27 മുതല്‍ 29 വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു.

27 ന് എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 28 ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും 29 ന് തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റർ മുതല്‍ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രത

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല. എന്നാല്‍ 25 മുതല്‍ 27 വരെ മധ്യ പടിഞ്ഞാറൻ അറബിക്കടല്‍ അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടല്‍, വടക്കൻ തെക്ക് പടിഞ്ഞാറൻ അറബിക്കടല്‍, സോമാലിയ, ഒമാൻ തീരങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോ മീറ്റർ വരെയും ചില അവസരങ്ങളില്‍ 65 കിലോ മീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രത നിർദേശങ്ങള്‍ ഇങ്ങനെ

25 ന് വടക്കൻ മഹാരാഷ്ട്ര തീരം അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോ മീറ്റർ വരെയും ചില അവസരങ്ങളില്‍ 70 കിലോ മീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ഗുജറാത്ത് തീരം അതിനോട് ചേർന്ന വടക്ക് കിഴക്കൻ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോ മീറ്റർ വരെയും ചില അവസരങ്ങളില്‍ 65 കിലോ മീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

തെക്കൻ മഹാരാഷ്ട്ര തീരം അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടല്‍, പശ്ചിമ ബംഗാള്‍ തീരം, ഒഡീഷ തീരം അതിനോട് ചേർന്ന വടക്കൻ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കൻ -തെക്കൻ -മധ്യ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോ മീറ്റർ വരെയും ചില അവസരങ്ങളില്‍ 60 കിലോ മീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

26 ന് ഗുജറാത്ത് തീരം, മഹാരാഷ്ട്ര തീരം അതിനോട് ചേർന്ന വടക്ക് കിഴക്കൻ അറബിക്കടല്‍, മധ്യ കിഴക്കൻ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോ മീറ്റർ വരെയും ചില അവസരങ്ങളില്‍ 65 കിലോ മീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

26 നും 27 നും പശ്ചിമ ബംഗാള്‍ തീരം, ഒഡിഷ തീരം, വടക്കൻ ആന്ധ്രപ്രദേശ് തീരം, വടക്കൻ - തെക്കൻ - മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, ആൻഡമാൻ കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോ മീറ്റർ വരെയും ചില അവസരങ്ങളില്‍ 60 കിലോ മീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

27 ന് പശ്ചിമ ബംഗാള്‍ തീരം, വടക്കൻ ഒഡിഷ തീരം, വടക്കൻ ബംഗാള്‍ ഉള്‍ക്കടല്‍, ആൻഡമാൻ കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോ മീറ്റർ വരെയും ചില അവസരങ്ങളില്‍ 60 കിലോ മീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

28 നും 29 നും മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കൻ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോ മീറ്റർ വരെയും ചില അവസരങ്ങളില്‍ 60 കിലോ മീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

വളരെ പുതിയ വളരെ പഴയ