Zygo-Ad

ഡ്രൈവിങ് ടെസ്റ്റ് വൈകൽ: പ്രത്യേക ക്രമീകരണങ്ങളുമായി മോട്ടോർ വാഹന വകുപ്പ്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകൾ വൈകുന്നതു മൂലം അപേക്ഷകർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ പ്രത്യേക ക്രമീകരണങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ് രീതികളും ടെസ്റ്റുകളുടെ എണ്ണത്തിൽ വരുത്തിയ നിയന്ത്രണങ്ങളും കാരണമാണ് പല കേന്ദ്രങ്ങളിലും അപേക്ഷകളുടെ ബാക്ക്‌ലോഗ് രൂക്ഷമായത്.

പ്രതിസന്ധി പരിഹരിക്കുന്നതിനായി ഒഴിവുദിവസങ്ങളിലും പ്രത്യേക ടെസ്റ്റ് സ്ലോട്ടുകൾ അനുവദിക്കാനും ആവശ്യമുള്ള കേന്ദ്രങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്. ഡ്രൈവിങ് സ്കൂൾ അധികൃതരുടെയും അപേക്ഷകരുടെയും പരാതികളെ തുടർന്ന് ഗതാഗത വകുപ്പിന്റെ നിർദേശപ്രകാരമാണ് പുതിയ നടപടി.പുതിയ ക്രമീകരണങ്ങൾ നിലവിൽ വരുന്നതോടെ നിലവിൽ കെട്ടിക്കിടക്കുന്ന അപേക്ഷകളിൽ വേഗത്തിൽ തീരുമാനമുണ്ടാകുമെന്നും, ഡ്രൈവിങ് ലൈസൻസിനായി മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാകുമെന്നും അധികൃതർ വ്യക്തമാക്കി.

വളരെ പുതിയ വളരെ പഴയ