Zygo-Ad

കെഎസ്ആർടിസി സ്വിഫ്റ്റിൽ 1117 ഡ്രൈവർ കം കണ്ടക്ടർ ഒഴിവുകൾ; അപേക്ഷ ക്ഷണിച്ചു

 


കണ്ണൂർ: കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. ആകെ 1117 ഒഴിവുകളാണുള്ളത്.

യോഗ്യത:

പത്താം ക്ലാസ് ജയം, ഹെവി ഡ്രൈവിങ് ലൈസൻസ്, 30-ൽ അധികം സീറ്റുള്ള പാസഞ്ചർ വാഹനങ്ങളിൽ അഞ്ച് വർഷത്തെ ഡ്രൈവിങ് പരിചയം എന്നിവയാണ് പ്രധാന യോഗ്യതകൾ. തിരഞ്ഞെടുക്കപ്പെടുന്നവർ മോട്ടോർ വാഹന വകുപ്പിൽ നിന്ന് നിശ്ചിത സമയത്തിനുള്ളിൽ കണ്ടക്ടർ ലൈസൻസ് നേടേണ്ടതാണ്. കൂടാതെ ഇംഗ്ലീഷും മലയാളവും എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം.

പ്രായപരിധി: 25 മുതൽ 55 വയസ്സ് വരെ.

വേതനം: 8 മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപയാണ് വേതനം. അധികമായി ജോലി ചെയ്യുന്ന ഓരോ മണിക്കൂറിനും 135 രൂപ അലവൻസായി ലഭിക്കും.

തിരഞ്ഞെടുപ്പ് രീതി:

ഡ്രൈവിങ് ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക.

അപേക്ഷിക്കേണ്ട വിധം:

വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം cmd.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 3.



വളരെ പുതിയ വളരെ പഴയ