Zygo-Ad

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അർധരാത്രിയോടെ അവസാനിക്കും

 


തിരുവനന്തപുരം: സംസ്ഥാനത്ത് 52 ദിവസം നീണ്ടുനിന്ന ട്രോളിങ് നിരോധനം ഇന്ന് അർധരാത്രിയോടെ അവസാനിക്കും. നിരോധനം നീങ്ങുന്നതോടെ ശനിയാഴ്ച പുലർച്ചെ മുതൽ ബോട്ടുകൾ കടലിലേക്ക് ഇറങ്ങും.

ട്രോളിങ് നിരോധനം അവസാനിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ മത്സ്യബന്ധന ഹാർബറുകളിൽ സജീവമായ ഒരുക്കങ്ങളാണ് നടക്കുന്നത്. അവധിക്ക് നാട്ടിൽ പോയിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ ഭൂരിഭാഗവും തിരിച്ചെത്തിയിട്ടുണ്ട്.

ബോട്ടുകളുടെ എഞ്ചിൻ പണികളും അറ്റകുറ്റപ്പണികളും പൂർത്തിയാക്കി പെയിന്റടിച്ച് കടലിലിറക്കാൻ സജ്ജമാക്കിയിട്ടുണ്ട്. പുതിയ വലകളും മറ്റ് ആവശ്യസാധനങ്ങളായ ഐസും വെള്ളവും ബോട്ടുകളിൽ നിറക്കുന്ന തിരക്കിലാണ് തൊഴിലാളികൾ. ട്രോളിങ് നിരോധന സമയത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് പ്രധാനമായും മത്തിയും ചെമ്മീനും മാത്രമാണ് ലഭിച്ചിരുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ മീൻ ലഭിക്കുമെന്ന വലിയ പ്രതീക്ഷയിലാണ് തൊഴിലാളികൾ.



വളരെ പുതിയ വളരെ പഴയ