തിരുവനന്തപുരം: മോഡിഫിക്കേഷൻ ഇഷ്ടപ്പെടുന്ന വാഹന പ്രേമികൾക്ക് സന്തോഷ വാർത്തയുമായി കേരള മോട്ടോർ വാഹന വകുപ്പ്.
മോഡിഫിക്കേഷൻ ഇഷ്ടപ്പെടുന്നവർക്ക് എത്തരത്തിലുള്ള മാറ്റങ്ങളാണ് സ്വന്തം വാഹനത്തിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നതെന്ന് നേരിട്ട് അറിയിക്കാൻ മോട്ടോർ വാഹന വകുപ്പ് അവസരമൊരുക്കുന്നു.
എംവിഡിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പങ്കുവെച്ച ഗൂഗ്‌ൾ ഫോം ലിങ്ക് ഉപയോഗിച്ച് മൊബൈൽ ഫോൺ വഴി ഉപഭോക്താക്കൾക്ക് തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താവുന്നതാണ്.
