Zygo-Ad

സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് നടപടികൾ പൂർണമായും അവതാളത്തിൽ.

 


തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിന്റെ ഡ്രൈവിങ് ലൈസൻസ് വിതരണവും പരീക്ഷാ നടപടികളും പൂർണമായും സ്തംഭനാവസ്ഥയിൽ. സാങ്കേതിക തടസ്സങ്ങളും സോഫ്റ്റ്‌വെയർ തകരാറുകളും കാരണം അപേക്ഷകർക്കും ഡ്രൈവിങ് സ്കൂൾ ഉടമകൾക്കും കടുത്ത ദുരിതമാണ് നേരിടുന്നത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പോർട്ടലിൽ നേരിടുന്ന സാങ്കേതിക തകരാറുകൾ മൂലം ലേണേഴ്സ് ലൈസൻസ്, ഡ്രൈവിങ് ടെസ്റ്റ് സ്ലോട്ട് ബുക്കിംഗ്, ലൈസൻസ് പുതുക്കൽ തുടങ്ങിയ സേവനങ്ങളൊന്നും ലഭ്യമാകുന്നില്ല. ഇതിന് പുറമെ പ്രിന്റിംഗ് കുടിശ്ശികയും കാർഡുകളുടെ ലഭ്യതക്കുറവും കാരണം ലക്ഷക്കണക്കിന് ആളുകളുടെ ഡ്രൈവിങ് ലൈസൻസുകൾ മാസങ്ങളായി വിതരണം ചെയ്യാതെ കെട്ടിക്കിടക്കുകയാണ്.

തകരാർ അടിയന്തരമായി പരിഹരിച്ച് സേവനങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഡ്രൈവിങ് സ്കൂൾ സംഘടനകളും പൊതുജനങ്ങളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.



വളരെ പുതിയ വളരെ പഴയ