Zygo-Ad

മുൻഗണന റേഷൻ കാർഡ് മാനദണ്ഡങ്ങളിൽ ഇളവിന് സാധ്യത

 


തിരുവനന്തപുരം: മുൻഗണന റേഷൻ കാർഡ് അനുവദിക്കാനുള്ള മാനദണ്ഡങ്ങളിൽ ഇളവ് വരുത്താൻ സർക്കാർ ആലോചിക്കുന്നു. 1100 ചതുരശ്ര അടി വരെ വിസ്തീർണമുള്ള വീടുകളും 800 സിസി എഞ്ചിൻ ശേഷിയുള്ള വാഹനങ്ങളും ഉള്ളവർക്ക് ഇനി മുൻഗണന റേഷൻ കാർഡ് ലഭിച്ചേക്കും.

ഇതുസംബന്ധിച്ച റിപ്പോർട്ട് നിലവിൽ ധനകാര്യ വകുപ്പിൻ്റെ പരിഗണനയിലാണ്. കൂടുതൽ ആനുകൂല്യങ്ങൾ ഈ കാർഡുകൾ വഴി ലഭിക്കുന്നതിനാൽ ധനവകുപ്പിന്റെ അനുമതി ലഭിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക.

നിലവിൽ 2018 ലെ ഭക്ഷ്യ സുരക്ഷാ ചട്ടപ്രകാരം 1000 ചതുരശ്ര അടി വരെയുള്ള വീടുകൾക്കാണ് അനുമതിയുള്ളത്. നാല് ചക്ര വാഹനമുള്ളവരും മുൻഗണന വിഭാഗത്തിൽ നിന്ന് പുറത്തായിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ നാലുചക്ര വാഹനം ആഡംബരമല്ലെന്ന വിലയിരുത്തലിലാണ് ഇളവ് നൽകാൻ ആലോചിക്കുന്നത്.

പൊതുജനങ്ങളിൽ നിന്നും ഉയർന്ന ആവശ്യത്തെ തുടർന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് സിവിൽ സപ്ലൈസ് കമ്മീഷണറോട് നൽകിയ റിപ്പോർട്ടാണ് ഇപ്പോൾ ധനവകുപ്പിന് മുന്നിലുള്ളത്. കൂടാതെ സംസ്ഥാന സർക്കാറിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി പുതുതായി അനുവദിച്ച 73,024 മുൻഗണന കാർഡുടമകൾക്ക് അടുത്ത മാസം മുതൽ സൗജന്യ റേഷൻ നൽകിത്തുടങ്ങും.




വളരെ പുതിയ വളരെ പഴയ