Zygo-Ad

കാൻസർ രോഗികളുടെ സൗജന്യ യാത്ര നിർത്തി വെച്ചിട്ടില്ല; വ്യാജ പ്രചാരണങ്ങളിൽ വഞ്ചിക്കപ്പെടരുതെന്ന മുന്നറിയിപ്പുമായി കെഎസ്ആർടിസി


തിരുവനന്തപുരം: കാൻസർ രോഗികൾക്ക് കെഎസ്ആർടിസി നൽകിവരുന്ന സൗജന്യ യാത്രാ ആനുകൂല്യം അവസാനിപ്പിച്ചെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി. നിലവിലുള്ള സൗജന്യ യാത്രാ സൗകര്യം തടസ്സമില്ലാതെ തുടർന്നും ലഭ്യമാകും.

യാത്രാ പാസുകൾ പുതുക്കി നൽകുന്നതിനും പുതിയ പാസുകൾ അനുവദിക്കുന്നതിനുമുള്ള നടപടികൾ ഡിപ്പോകൾ വഴി തടസ്സമില്ലാതെ നടക്കുന്നുണ്ട്. 

വ്യാജ പ്രചാരണങ്ങളിൽ പൊതുജനങ്ങളും രോഗികളും ആശങ്കപ്പെടേണ്ടതില്ലെന്നും ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും കെഎസ്ആർടിസി അറിയിച്ചു.

വളരെ പുതിയ വളരെ പഴയ