Zygo-Ad

മെഡിക്കൽ കോളേജിൽ 16 ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച സംഭവവുമായി ബന്ധപ്പെട്ട് പത്തനംതിട്ട സ്വദേശിയായ പ്രവാസി യുവതി പിടിയിൽ.


കോട്ടയം: പതിനാറ് ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ സംഭവത്തിൽ പത്തനംതിട്ട സ്വദേശിയായ പ്രവാസി യുവതിയെ പോലീസ് കണ്ടെത്തി.

 മെഡിക്കൽ കോളേജ് പരിസരത്തെ സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ പോലീസ് തിരിച്ചറിഞ്ഞത്.

വിദേശത്തു നിന്ന് അടുത്തിടെ നാട്ടിലെത്തിയ യുവതി ആശുപത്രിയിലെ കുട്ടികളുടെ വിഭാഗത്തിന് സമീപം കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ടെത്തിയ മറ്റ് രോഗികളുടെ ബന്ധുക്കളാണ് വിവരം അധികൃതരെ അറിയിച്ചത്. 

കുഞ്ഞ് നിലവിൽ തടസ്സങ്ങളൊന്നുമില്ലാതെ മെഡിക്കൽ കോളേജ് അധികൃതരുടെ സംരക്ഷണയിൽ സുരക്ഷിതമായി കഴിയുന്നു. യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

വളരെ പുതിയ വളരെ പഴയ