Zygo-Ad

രാജ്യത്ത് പ്ലാസ്റ്റിക് നോട്ടുകൾക്ക് ധനമന്ത്രാലയത്തിന്റെ അംഗീകാരം; പുറത്തിറക്കുക 10 രൂപയുടെയും 20 രൂപയുടെയും പോളിമർ നോട്ടുകൾ.

 


കേരളം: രാജ്യത്ത് കൂടുതൽ ആയുസ്സുള്ള പോളിമർ (പ്ലാസ്റ്റിക്) നോട്ടുകൾ പുറത്തിറക്കുന്നതിന് ധനമന്ത്രാലയത്തിന്റെ അനുമതി. പ്രാഥമിക ഘട്ടത്തിൽ 10 രൂപ, 20 രൂപ മൂല്യമുള്ള നോട്ടുകളാണ് പോളിമറിൽ അച്ചടിച്ച് പുറത്തിറക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) ലക്ഷ്യമിടുന്നത്.

സാധാരണ കടലാസ് നോട്ടുകളേക്കാൾ മലിനീകരണത്തെ ചെറുക്കാനും എളുപ്പത്തിൽ കീറിപ്പോകാതിരിക്കാനും പോളിമർ നോട്ടുകൾക്ക് കഴിയും. നോട്ടുകളുടെ ആയുസ്സ് വർദ്ധിപ്പിക്കുന്നതിലൂടെ പുനരച്ചടിക്ക് വേണ്ടി വരുന്ന ഭീമമായ ചെലവ് കുറയ്ക്കാനാകുമെന്നാണ് കേന്ദ്ര സർക്കാരിന്റെയും ആർ.ബി.ഐയുടെയും വിലയിരുത്തൽ.

പരീക്ഷണാടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത പ്രമുഖ നഗരങ്ങളിൽ ആദ്യം ഇത്തരം നോട്ടുകൾ വിതരണം ചെയ്യും. ഇതിന്റെ വിജയം വിലയിരുത്തിയ ശേഷമായിരിക്കും മറ്റ് മൂല്യമുള്ള നോട്ടുകളിലേക്ക് പോളിമർ സാങ്കേതികവിദ്യ വ്യാപിപ്പിക്കുന്നത്. കള്ളനോട്ടുകൾ തടയാൻ അത്യാധുനിക സുരക്ഷാ ഫീച്ചറുകളും ഈ നോട്ടുകളിൽ ഉൾപ്പെടുത്തും.



വളരെ പുതിയ വളരെ പഴയ