Zygo-Ad

ഭാഗികമായി വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കുമെന്ന് കെഎസ്‌ഇബി; വൈദ്യുതി ഉപഭോഗം ഉയര്‍ന്നേക്കും


തിരുവനന്തപുരം: ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് ശേഷം ഭാഗികമായി വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്‌ഇബി.

എല്‍നിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയില്‍ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം മുൻകാലങ്ങളെ അപേക്ഷിച്ച്‌ ഗണ്യമായി വർധിച്ചിരിക്കുകയാണ്.

 രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാല്‍ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്.

സംസ്ഥാനത്ത് മഴ മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച്‌ ഏകദേശം 300 മുതല്‍ 400 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ട്. 

പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാല്‍ ഇന്ന് ഭാഗികമായി വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാം എന്നാണ് കെഎസ്‌ഇബിയുടെ അറിയിപ്പ്.

വളരെ പുതിയ വളരെ പഴയ