Zygo-Ad

വിയറ്റ്‌നാം ബോട്ട് അപകടം: ഇന്ത്യന്‍ വിനോദ സഞ്ചാരികളുടെ മൃതദേഹങ്ങള്‍ ഇന്ന് മുംബൈയിലെത്തിക്കും


മുംബൈ: വിയറ്റ്‌നാമിലെ ബോട്ട് അപകടത്തില്‍ മരിച്ച മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വിനോദ സഞ്ചാരികളുടെ മൃതദേഹങ്ങള്‍ ഇന്ന് രാത്രി മുംബൈയില്‍ എത്തിക്കും.

കൊട്ടാരക്കര സ്വദേശികളായ എ സി തോമസിന്റെയും ഭാര്യ ലൗനി തോമസിന്റെയും മൃതദേഹങ്ങള്‍ ഉള്‍പ്പെടെ ആകെ 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങളാണ് വിയറ്റ്‌നാമില്‍ നിന്ന് കൊണ്ടുവരുന്നത്.

വിയറ്റ്‌നാം എയര്‍ലൈന്‍സിന്റെ വിഎന്‍ 979 വിമാനത്തില്‍ വൈകിട്ട് ആറു മണിയോടെയാണ് മൃതദേഹങ്ങളുമായി വിമാനം വിയറ്റ്‌നാമില്‍ നിന്ന് പുറപ്പെടുക. രാത്രി 9.35നു മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം എത്തും.

 മുംബൈയില്‍ നിന്ന് നോര്‍ക്കയുടെ നേതൃത്വത്തില്‍ മൃതദേഹങ്ങള്‍ കേരളം ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ സ്വദേശ പ്രദേശങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുകളെ വിവരം അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

വളരെ പുതിയ വളരെ പഴയ