Zygo-Ad

ലോഡ്ജില്‍ മുറിയെടുത്ത് പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു; സുഹൃത്ത് അറസ്റ്റില്‍


തൃശൂർ: നഗരത്തിലെ സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്ത് പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു. തൃപ്രയാർ എടമുട്ടം സ്വദേശി ജ്യോതി (30) ആണ് മരിച്ചത്.

തൃശൂർ നഗരത്തിലെ വെളിയന്നൂരിലുള്ള നിയറെസ്റ്റ് ലോഡ്ജില്‍ ആണ് സംഭവം. ശനിയാഴ്ചയാണ് ജ്യോതി ഹോട്ടലില്‍ മുറിയെടുത്തത്.

ഇന്ന് മുറിയുടെ വാതില്‍ തുറക്കാതെ വന്നതോടെ ഹോട്ടല്‍ ജീവനക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് പ്രസവത്തിനിടെ മരിച്ച നിലയില്‍ യുവതിയെയും കുഞ്ഞിനെയും കണ്ടെത്തിയത്.

മുറിയെടുക്കുമ്പോള്‍ കൂടെ പാവറട്ടി സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവറും ഉണ്ടായിരുന്നു. ഇയാളെ തൃശൂർ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുറിയെടുക്കുന്ന സമയത്ത് യുവതി ഗർഭിണിയാണെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടില്ലെന്നും ലോഡ്ജ് അധികൃതർ അറിയിച്ചത്.

വളരെ പുതിയ വളരെ പഴയ