കണ്ണൂർ: പെരിയ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി പരോൾ വ്യവസ്ഥകൾ ലംഘിച്ച് റീൽസ് വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. കേconvertലെ ഏഴാം പ്രതിയായ അശ്വിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. നിലവിൽ പരോളിലിറങ്ങിയ അശ്വിൻ സ്വന്തം അക്കൗണ്ടിലൂടെ തന്നെയാണ് ഈ റീൽസ് പങ്കുവെച്ചിരിക്കുന്നത്.
പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് കൂട്ടത്തോടെ പരോൾ അനുവദിച്ചത് നേരത്തെ വലിയ വിവാദമായിരുന്നു. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കരുത് എന്ന കർശന വ്യവസ്ഥയോടെയാണ് പ്രതിക്ക് പരോൾ അനുവദിച്ചിരുന്നത്. ഈ വ്യവസ്ഥയുടെ പരസ്യമായ ലംഘനമാണ് ഇപ്പോൾ നടന്നിരിക്കുന്നത്.
കേസിലെ പ്രധാന പ്രതികളായ പീതാംബരൻ, അനിൽ, ഗിജിൻ, അശ്വിൻ, സുരേന്ദ്രൻ എന്നിവർക്ക് കഴിഞ്ഞ ദിവസമാണ് ഇരുപത് ദിവസത്തെ പരോൾ ലഭിച്ചത്. എൽഡിഎഫ് സർക്കാർ അധികാരം ഒഴിയുന്നതിന് തൊട്ടുമുമ്പാണ് പ്രതികളുടെ പരോളിനായുള്ള നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കിയത്. ചട്ടങ്ങൾ ലംഘിച്ച് എല്ലാ പ്രതികൾക്കും ഒരുമിച്ച് പരോൾ നൽകിയതിനെതിരെ ശക്തമായ പരാതികൾ ഉയർന്നതിനെ തുടർന്ന് മറ്റ് നാല് പ്രതികളുടെ പരോൾ നിലവിൽ താൽക്കാലികമായി തടഞ്ഞുവെച്ചിരിക്കുകയാണ്. ജയിലിൽ കഴിയുന്ന ഇവരുടെ കാര്യത്തിൽ ആഭ്യന്തര വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷമേ തുടനടപടികൾ ഉണ്ടാവുകയുള്ളൂ. അതിനിടയിലാണ് പുറത്തിറങ്ങിയ പ്രതിയുടെ പുതിയ നിയമലംഘനം പുറത്തുവരുന്നത്.
