Zygo-Ad

പ്ലസ് വൺ മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; പ്രവേശനം നാളെ മുതൽ

 


സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനായുള്ള മുഖ്യ ഘട്ടത്തിലെ മൂന്നാമത്തെയും അവസാനത്തെയും അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് തിങ്കളാഴ്ച പകൽ 11 മണി മുതൽ ജൂലൈ മൂന്നിന് വൈകിട്ട് നാല് മണി വരെ സ്കൂളുകളിൽ പ്രവേശനം നേടാവുന്നതാണ്.

പ്രധാന നിർദ്ദേശം എന്തെന്നാൽ, മൂന്നാം അലോട്ട്മെന്റിൽ താൽക്കാലിക പ്രവേശനം അനുവദിക്കുന്നതല്ല. അതിനാൽ അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികളെല്ലാം നിശ്ചിത ഫീസ് അടച്ച് നിർബന്ധമായും സ്ഥിര പ്രവേശനം നേടേണ്ടതുണ്ട്. നിശ്ചിത സമയത്തിനകം പ്രവേശനം നേടാത്തവർക്ക് പ്ലസ് വൺ പ്രവേശന പ്രക്രിയയിൽ നിന്നുള്ള സപ്ലിമെന്ററി ഘട്ടങ്ങളിൽ അവസരം നഷ്ടമാകും.


വളരെ പുതിയ വളരെ പഴയ