Zygo-Ad

സംസ്ഥാനത്ത് പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് നാളെ പ്രസിദ്ധീകരിക്കും


തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെൻ്റ് തിങ്കളാഴ്‌ച നടക്കും. ഇതിന് ശേഷമുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് ഈ മാസം 15-നാണ് നിശ്ചയിച്ചിരിക്കുന്നത്.

ട്രയൽ അലോട്ട്മെന്റ് പരിശോധിച്ച ശേഷം വിദ്യാർഥികൾക്ക് തങ്ങളുടെ അപേക്ഷകളിൽ വരുത്തിയ തെറ്റുകൾ തിരുത്താനും ഓപ്ഷനുകളിൽ സ്കൂളും വിഷയവും മാറ്റാനും അവസരമുണ്ടായിരിക്കും. 

പ്രധാന അലോട്ട്മെന്റുകൾ പൂർത്തിയായ ശേഷമായിരിക്കും സപ്ലിമെന്ററി അലോട്ട്മെന്റ് ഘട്ടം ആരംഭിക്കുക. മാനേജ്മെന്റ്, കമ്യൂണിറ്റി, അൺ എയ്‌ഡഡ് ക്വാട്ട സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ അതത് സ്കൂളുകളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ഈ വർഷം ആകെ ലഭ്യമായ 4,39,184 പ്ലസ് വൺ സീറ്റുകളിലേക്കായി 4,44,124 അപേക്ഷകരാണ് ഉള്ളത്. കൂടാതെ മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലെ പ്രവേശനത്തിനായി 1,996 അപേക്ഷകളും ലഭിച്ചിട്ടുണ്ട്. 

വരും ദിവസങ്ങളിൽ പ്രവേശന നടപടികൾ വേഗത്തിലാക്കി ജൂലൈ രണ്ടിന് തന്നെ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഓഗസ്‌ത് അഞ്ചോടെ പ്രവേശന നടപടികൾ പൂർണ്ണമായി അവസാനിക്കും.

വളരെ പുതിയ വളരെ പഴയ