കണ്ണൂർ ജില്ലയിൽ പ്ലസ് വൺ സ്പോർട്സ് ക്വാട്ട പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്നവർ സ്കോർ കാർഡ് ലഭിക്കുന്നതിനായി അപേക്ഷ ഫോമിന്റെ പ്രിന്റൗട്ട് സ്പോർട്സ് ഒറിജിനൽ സർട്ടിഫിക്കറ്റ് പകർപ്പ് എന്നിവ സഹിതം ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ വെരിഫിക്കേഷന് എത്തണം. ഈ മാസം 10 മുതൽ 17 വരെയാണ് സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നതിനുള്ള സമയം നിശ്ചയിച്ചിരിക്കുന്നത്.
