Zygo-Ad

സെക്രട്ടേറിയറ്റിൽ വീണ്ടും മാധ്യമങ്ങൾക്ക് നിയന്ത്രണം നോർത്ത് ഗേറ്റും അടച്ചു


 തിരുവനന്തപുരം സെക്രട്ടേറിയറ്റിൽ മാധ്യമങ്ങൾക്ക് വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസുള്ള നോർത്ത് ബ്ലോക്കിൽ നിലനിന്നിരുന്ന നിയന്ത്രണമാണ് ഇപ്പോൾ മറ്റ് മന്ത്രിമാരുടെ ഓഫീസുകളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്. ബന്ധപ്പെട്ട മന്ത്രിമാരുടെ ഓഫീസിൽ നിന്നുള്ള മുൻകൂർ അറിയിപ്പില്ലാതെ അക്രഡിറ്റഡ് മാധ്യമപ്രവർത്തകർക്ക് പോലും ഇനി പ്രവേശനമുണ്ടാകില്ല.

ബന്ധപ്പെടേണ്ട വകുപ്പിൽ നിന്നുള്ള പ്രത്യേക ശുപാർശ കത്ത് ഇല്ലാത്ത മാധ്യമപ്രവർത്തകരെ ഉള്ളിലേക്ക് കയറ്റിവിടേണ്ട എന്നാണ് സെക്യൂരിറ്റി ജീവനക്കാർക്ക് ലഭിച്ചിരിക്കുന്ന നിർദേശം. ഇതിന്റെ ഭാഗമായി അക്രഡിറ്റഡ് മാധ്യമപ്രവർത്തകരെ നിലവിൽ ഗേറ്റിൽ തടയുന്നുണ്ട്. പുതിയ സർക്കാർ അധികാരമേറ്റതു മുതൽ സെക്രട്ടേറിയറ്റിൽ അനുഭവപ്പെട്ട വലിയ തിരക്ക് നിയന്ത്രിക്കാനാണ് സന്ദർശന സമയം വൈകീട്ട് മൂന്ന് മണി മുതൽ അഞ്ച് മണി വരെയായി പരിമിതപ്പെടുത്തിയത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയതിന് പിന്നാലെ മാധ്യമങ്ങളുടെ നിയന്ത്രണ കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് സമരഗേറ്റ് എന്നറിയപ്പെടുന്ന നോർത്ത് ഗേറ്റും ഇപ്പോൾ പൂർണമായും അടച്ചിരിക്കുന്നത്.


വളരെ പുതിയ വളരെ പഴയ