Zygo-Ad

സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് സി പി എം അംഗീകരിച്ചു


 കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിവ്യു റിപ്പോർട്ട് പാർട്ടി ഏകകണ്ഠമായി അംഗീകരിച്ചെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കുകയുണ്ടായി. രണ്ട് ദിവസങ്ങളിലായി ചേർന്ന സി പി എം നേതൃയോഗങ്ങൾക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് സംസ്ഥാന സെക്രട്ടറി ഇക്കാര്യം അറിയിച്ചത്.

പരാജയ കാരണത്തിൽ ആഴത്തിലുള്ള വിമർശനവും സ്വയം വിമർശനവും ഉൾപ്പെടുത്തി വേണം റിപ്പോർട്ട് അംഗീകരിക്കേണ്ടത് എന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 40000 പാർട്ടി ഘടകങ്ങളിൽ നിന്ന് അഭിപ്രായം തേടിയ ശേഷം വിപുലീകൃത സംസ്ഥാന സമിതി യോഗം ചേരും. വരും ഓഗസ്റ്റ് മാസത്തിലായിരിക്കും ഈ യോഗം നടക്കുക.

ഈ യോഗത്തിൽ പാർട്ടിയുടെ ഭാവി പരിപാടികൾ ചർച്ച ചെയ്ത് തീരുമാനിക്കും. പാർട്ടിയുടെ അടിസ്ഥാന സ്വഭാവത്തിൽ നിന്നുള്ള ശക്തമായ തിരുത്തലുകളാണ് സി പി എം ലക്ഷ്യമിടുന്നത്. സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളുടേയും അഭിപ്രായം തേടിയാകും ഇത് നടപ്പിലാക്കുക. വാട്സാപ്പ് നമ്പർ വഴിയും മെയിൽ വഴിയും ജനങ്ങൾക്ക് തങ്ങളുടെ നിർദ്ദേശങ്ങളും പോംവഴികളും പങ്കുവെക്കാവുന്നതാണ്. എല്ലാവരുടേയും പൂർണ്ണ പിന്തുണ ഉറപ്പാക്കി തികച്ചും ജനാധിപത്യ ശൈലിയിൽ അഭിപ്രായം ആരായാനാണ് പാർട്ടി തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


 

വളരെ പുതിയ വളരെ പഴയ