കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ വടകര കോടതി തള്ളി. കേസിന്റെ ഗൗരവവും അന്വേഷണം പുരോഗമിക്കുന്ന സാഹചര്യവും കണക്കിലെടുത്താണ് കോടതി നടപടി. പ്രതിക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന പ്രൊസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനും മറ്റ് പ്രതികളിലേക്ക് എത്താനും അന്വേഷണസംഘം ശ്രമിച്ചുവരികയാണ്.
