കൊല്ലം: കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ വെച്ച് നടന്ന പ്രിയദർശിനി സൌജന്യ യാത്രാ പദ്ധതി ഉദ്ഘാടന ചടങ്ങിനിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. ഡിപ്പോ പരിസരത്ത് വെച്ച് നടന്ന ചടങ്ങുകൾക്കിടയിലാണ് അപ്രതീക്ഷിതമായ സംഭവം അരങ്ങേറിയത്.
ഉദ്ഘാടനത്തിന് ശേഷം ബസിനകത്ത് വെച്ചാണ് അണികൾക്കും യാത്രക്കാർക്കുമായി പായസം വിതരണം ചെയ്തത്. വിതരണത്തിനിടയിലെ തിരക്കിലാണ് അബദ്ധത്തിൽ ചൂടുള്ള പായസം മന്ത്രിയുടെ തലയിലേക്ക് മറിഞ്ഞു വീണത്.
