Zygo-Ad

2014നു മുൻപ് വിരമിച്ചവരുടെ ഉയര്‍ന്ന പെൻഷൻ റദ്ദാക്കുന്നു; തുക ഒന്നിച്ച്‌ തിരിച്ചടയ്ക്കാൻ നോട്ടീസ്.

 


2014 നു മുൻപ് വിരമിച്ചവർ കൈപ്പറ്റിക്കൊണ്ടിരിക്കുന്ന ഉയർന്ന പെൻഷൻ റദ്ദാക്കുന്നു. ഇവർ കൈപ്പറ്റിയ അധിക തുക തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് പ്രൊവിഡന്റ് ഫണ്ട് ഓ‌ർഗനൈസേഷൻ (ഇപിഎഫ്‌ഒ) നോട്ടീസ് അയച്ചു തുടങ്ങി. വിരമിക്കുന്നതിനു മുൻപ് ജോയിന്റ് പെൻഷൻ ഓപ്‌ഷൻ നല്‍കിയില്ലെന്ന കാരണത്താലാണ് ഉയർന്ന പെൻഷൻ റദ്ദാക്കുന്നത്.

ഇതുവരെ കൈപ്പറ്റിയ ഉയർന്ന പെൻഷൻ തുക ഉടൻ ഒന്നിച്ച്‌ തിരിച്ചടക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. 2022 നവംബറില്‍ ഇതു സംബന്ധിച്ച കേസില്‍ സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം 2014നുമുൻപ് വിരമിച്ചവർക്ക് ഉയർന്ന പെൻഷന് അർഹതയില്ലെന്നാണ് ചൂണ്ടിക്കാട്ടിയാണ് ഇപിഎഫ്‌ഒ നോട്ടീസ് അയക്കുന്നത്.

ഒരു ജീവനക്കാരൻ തൊഴിലുടമ വഴിയാണ് പ്രൊവിഡന്റ് ഫണ്ടില്‍ പണമടയ്ക്കുന്നതും മറ്റ് രേഖകള്‍ നല്‍കുന്നതും. തൊഴിലുടമയുടെ വീഴ‌്ച മൂലമാണ് നിശ്ചിത വർഷത്തിനുള്ളില്‍ ജോയിന്റ് ഓപ്‌ഷൻ നല്‍കാൻ കഴിയാതെ പോയത്. തൊഴിലുടമയുടെ വീഴ്‌ചമൂലം തൊഴിലാളിയുടെ അവകാശം നിഷേധിക്കുന്നത് നീതി നിഷേധമാണെന്ന് പെൻഷൻ നേടുന്നവർ ആരോപിക്കുന്നു.

വളരെ പുതിയ വളരെ പഴയ